ട്വിറ്ററിൽ ട്രെൻഡിംഗായി ഗണേശ ശരണം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്ന് രാവിലെ തുടങ്ങിയ #GaneshaSharanam ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തി. സ്പീക്കർ എഎൻ ഷംസീറിൻ്റെ ഗണപതി അവഹേളനത്തിനെതിരായ ട്വിറ്റർ പ്രതിഷേധമാണ് ഇപ്പോൾ വലിയ തോതിലുള്ള ചർച്ചയായി മാറുന്നത്. ഗണപതി മിത്താണെന്നും എന്നാൽ അള്ളാഹു അങ്ങനെയല്ലയെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പരാമർശവും ട്വിറ്ററിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ശബരിമല പ്രക്ഷോഭത്തിന് സമാനമായ രീതിയിൽ കേരളത്തിൽ നടക്കുന്ന ഹിന്ദുവേട്ടയ്ക്കെതിരെ ഉത്തരേന്ത്യൻ ഹാൻഡിലുകളും ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.