സ്വര്‍ണവില 95,000ന് അരികില്‍; ഇന്ന് രണ്ടാംതവണയും വില കൂടി
Posted On October 15, 2025
0
109 Views
ക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് രണ്ടാംതവണയും വില കൂടിയതോടെ 95,000ലേക്ക്. ഇന്ന് രണ്ടു തവണയായി പവന് 800 രൂപയാണ് വര്‍ധിച്ചത്. 94,920 രൂപയാണ് പുതിയ സ്വര്‍ണവില. രാവിലെയും ഉച്ചയ്ക്ക് ശേഷവും പവന് 400 രൂപ വീതമാണ് വര്‍ധിച്ചത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 11,865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.













