ലക്ഷത്തോട് അടുത്ത് സ്വര്‍ണവില; ഇന്ന് കൂടിയത് 1520 രൂപ

രണ്ട് ദിവസത്തെ വിലയിടിവിന് ശേഷം ഇന്ന് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 1520 രൂപയാണ് കൂടിയത്. 97,360 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 190 രൂപയാണ് കൂടിയത്. 12,170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
കഴിഞ്ഞ രണ്ടുദിവസം സ്വര്‍ണത്തിന്റെ വിലയില്‍ കുറവുണ്ടായിരുന്നു. ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 95, 840 രൂപയായിരുന്നു വില. ശനിയാഴ്ച പവന് 1400 രൂപയായിരുന്നു കുറഞ്ഞത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. ഏറ്റവും കുടുതല്‍ രേഖപ്പെടുത്തിയത് ഒക്ടോബര്‍ 17നും ഒക്ടോബര്‍ 21നുമാണ്. 97,360 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില