സ്വർണ്ണം മുന്നോട്ട് തന്നെ; ഇന്ന് നേരിയ വർദ്ധനവ്
Posted On October 24, 2025
0
20 Views
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 92,000 രൂപയായാണ് ഉയർന്നത്. കഴിഞ്ഞ ദിവസത്തെക്കാൾ 280 രൂപയാണ് പവന് വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11, 500 രൂപയാണ്. അതേസമയം പതിനെട്ട് കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 75, 272 രൂപയും 24കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,00, 368 രൂപയുമാണ് വില.
കഴിഞ്ഞ ദിവസം സ്വർണവില പവന് അറുന്നൂറ് രൂപ കുറഞ്ഞ് 91, 720 രൂപയായിരുന്നു. ഇതിന് മുമ്പ് രണ്ടുതവണ സ്വർണവിലയിൽ ഇടിവുണ്ടായി. എന്നാൽ വീണ്ടും സ്വർണവിലയിൽ ചെറിയൊരു ഉയർച്ച ഉണ്ടായിരിക്കുകയാണ്.













