സ്വര്‍ണവില ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; 96,000ല്‍ താഴെ
Posted On October 18, 2025
0
108 Views
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണവില പവന് ഒരു ലക്ഷം രൂപ കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് 1400 രൂപ കുറഞ്ഞത്. 95,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,995 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ പവന് 2840 രൂപയാണ് ഉയര്‍ന്നത്. ഈ മാസം എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്.











