സ്വര്‍ണ വില വീണ്ടും കൂടി; പവന് 440 രൂപ വർദ്ധിച്ചു

രണ്ടു ദിവസം തുടരെ ഇടിവ് രേഖപ്പെടുത്തിയ ശേഷം സ്വര്‍ണ വില വീണ്ടും മുകളിലേക്ക് തന്നെ. ഇന്ന് പവന് 440 രൂപ കൂടി 84,680ല്‍ എത്തി. ഗ്രാം വിലയിലുണ്ടായത് 55 രൂപയുടെ വര്‍ധനയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,585 രൂപയാണ്.
ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.
ചൊവ്വാഴ്ച രേഖപ്പെടുത്തിയ 84,840 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍ പിന്നീട് രണ്ടുദിവസം വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.