സ്വര്‍ണക്കൊള്ള; രണ്ടാം എഫ്ഐആറില്‍ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതികള്‍
ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടാം എഫ്ഐആറില്‍ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതികള്‍. എ പത്മകുമാര്‍, കെ രാഘവന്, കെ പി ശങ്കരദാസ്, എന്‍ വാസു എന്നിവരെ പ്രതി ചേര്‍ത്തു. കട്ടിളക്കടത്ത് കേസിലാണ് ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തത്.
ഉണ്ണികൃഷ്ണന് പോറ്റി ഒന്നാം പ്രതിയും പോറ്റിയുടെ നിര്‍ദേശപ്രകാരം കട്ടിളപ്പാളി കൊണ്ടുപോയ കല്‍പേഷിനെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്ഐആര്‍. 2019ലെ ദേവസ്വം കമ്മീഷണറാണ് മൂന്നാം പ്രതി. ിരുവാഭരണ കമ്മീഷണര്‍ നാലാം പ്രതിയും എസിക്യുട്ടീവ് ഓഫീസര്‍ അഞ്ചാം പ്രതിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആറാം പ്രതിയും അസിസ്റ്റന്റ് എന്‍ജിനീയര്‍ ഏഴാം പ്രതിയും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എട്ടാം പ്രതിയുമാണ്.
ക്രമിനല്‍ ഗൂഢാലോചന, രേഖകളില്‍ അടക്കം കൃത്രിമത്വം കാണിക്കല്‍ നിയമങ്ങളില്‍ മാറ്റം വരുത്തല്‍ എന്നിവയിലൂടെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ആക്റ്റ് പ്രകാരം ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് ഈ കേസില്‍ നിന്ന് മാറി നില്ക്കാന് സാധിക്കില്ലെന്ന് നേരത്തെ വ്യക്തമായതാണ്.













