സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം
ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. ഇദ്ദേഹം ഉൾപ്പെട്ട രണ്ടു കേസുകളിലും ജാമ്യം ലഭിച്ചു. അറസ്റ്റിലായി 41-ാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്.
തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും ഉൾപ്പെടെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഇതിനകം തന്നെ ഗണ്യമായ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എസ്ഐടിയുടെ അഭിപ്രായത്തിൽ, ഈ അക്കൗണ്ടുകളുടെ വിവരം ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടില്ല.
ഫെബ്രുവരി 10ന് നടന്ന വാദത്തിൽ, സമാനമായ നിരവധി രഹസ്യ അക്കൗണ്ടുകൾ നിലവിലുണ്ടാകാമെന്ന് പ്രോസിക്യൂഷൻ ആശങ്ക പ്രകടിപ്പിക്കുകയും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് വാദിക്കുകയും ചെയ്തിരുന്നു.













