സര്ക്കാര് ഡോക്ടര്മാര് ഇന്ന് ഒപി ബഹിഷ്കരിക്കും
Posted On November 21, 2025
0
88 Views
സംസ്ഥാനത്തെ മെഡിക്കല് കോളജുകളിലെ ഡോക്ടര്മാര് ഇന്ന് ഒപി ഡ്യൂട്ടി ബഹിഷ്കരിക്കും. എംബിബിഎസ് ഉള്പ്പെടെയുള്ള കോഴ്സുകളുടെ തിയറി ക്ലാസുകളിലും പങ്കെടുക്കില്ല. 29നും ഒപി ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒപികളില് പിജി വിദ്യാര്ഥികളും ഹൗസ് സര്ജന്മാരും മാത്രമേ ഉണ്ടാകൂ. ലേബര് റൂം, ഐസിയു, അടിയന്തര ശസ്ത്രക്രിയകള് എന്നിവയില് ഡോക്ടര്മാര് ഹാജരാകും. ശമ്പളകുടിശിക വിതരണം ചെയ്യുക, പുതിയ തസ്തികകള് സൃഷ്ടിക്കുക എന്നീ ആവശ്യങ്ങളുമായി കെജിഎംസിടിഎയുടെ ആഭിമുഖ്യത്തിലാണ് റിലേ സമരം നടക്കുന്നത്.












