തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയില്‍
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
കൂടാതെ തെരുവുനായകളില്‍ വന്ധ്യംകരണം നടത്താനുള്ള അനുമതി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. മതിയായ വൈദഗ്ദ്യമില്ലെന്നും ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് അംഗീകരിച്ചിട്ടില്ലന്നെും ചൂണ്ടിക്കാട്ടിയാണ് കോടതി കുടുംബശ്രീയെ വിലക്കിയത്.
സാധാരണഗതിയില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പടരുമ്പോള്‍ രോഗവ്യാപികളായ മൃഗങ്ങളെ കൊല്ലുന്ന നടപടിക്രമം രാജ്യത്ത് നിയമമുണ്ട്. എന്നാല്‍ പേപ്പട്ടിയുടെയും തെരുവുനായയുടെയും കാര്യത്തില്‍ കേന്ദ്ര ചട്ടം നിലനില്‍ക്കുന്നതിനാല്‍ കൊല്ലാന്‍ സാധിക്കില്ല. അതിനാല്‍ സംസ്ഥാനത്തിന്റെ ചട്ടങ്ങളും നിയമങ്ങളും പ്രകാരം ഇത്തരത്തില്‍ അക്രമകാരികളായ തെരുവു നായകളെ കൊല്ലാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights – Government has approached Court with the demand to allow the killing of stray dogs