സ്കൂളുകളിലെ ഫോണ്‍ ഉപയോഗം; വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍
സംസ്ഥാനത്തിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അധ്യാപകരുടെ ഫോണ്‍ ഉപയോഗത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നതടക്കമുള്ള പ്രശ്നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
കോവിഡിനു ശേഷം ക്ലാസുകള്‍ പൂര്‍ണമായി ഓഫ് ലൈന്‍ ആയതിനാലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. പുതിയ ഉത്തരവിന്റെ സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി 2021ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Content Highlights – Government has imposed a complete ban on the use of phones by students in schools