ഗവര്‍ണര്‍ ശ്രമിക്കുന്നത് കേരളത്തെ അവഹേളിക്കാൻ: മുഖ്യമന്ത്രി
ഗവര്‍ണറുടെ ശ്രമം കേരളത്തെ അവഹേളിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ വേദിയായ പാലക്കാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസരവാദ നിലപാടു സ്വീകരിക്കുന്നയാളാണ് ഗവര്‍ണറെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ആള് ഗവര്ണറാവുമ്ബോഴുള്ള പ്രശ്നമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിസിയെ നിയമിച്ചത് ഗവര്‍ണര്‍ ആണ്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതു വേണ്ട എന്നൊരു തോന്നല്‍. അതിനുള്ള മറുപടിയാണ് കോടതി പറഞ്ഞത് . യുജിസി റെഗുലേഷൻ ലംഘിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. സമ്മര്‍ദം കൊണ്ടാണ് നിയമിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ന്യായമല്ലാത്ത ആവശ്യം പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തും വിളിച്ചു പറയാവുന്ന പദവിയല്ല ഗവര്‍ണര്‍. പദവിയോട് മാന്യത പുലര്‍ത്തണം. ആര്‍എസ്എസ്സിന്റെ ജോലിയാണ് ഗവര്‍ണര്‍ പറയുന്നത്. ഇതുകൊണ്ടൊന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.