രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ല, ചലച്ചിത്ര പുരസ്കാരങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തില്‍ നല്കിയ ഹര്‍ജിയാണെന്നും വ്യക്തമായ തെളിവുകളില്ലാതെയാണ് ഹര്ജിക്കാരൻ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ൻ ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി തള്ളിയത്. അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാനായ രഞ്ജിത്ത് അനാവശ്യമായി ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ രഞ്ജിത്ത് ഇടപെട്ടതിന് തെളിവുകൾ ഒന്നും തന്നെയില്ലെന്ന് കോടതി പറഞ്ഞു.