തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഇ ഡിക് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു. തോമസ് ഐസക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കേസ് ഇന്നത്തേക്ക് മാറ്റിയത്. വീണ്ടും സമൻസ് അയച്ച ഇ ഡി നടപടി സദുദ്ദേശപരമല്ലെന്ന് തോമസ് ഐസക്ക് വാദത്തിനിടെ ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിള്‍ ബഞ്ച് രണ്ടാമത്തെ ഐറ്റമായി ഇന്ന് രാവിലെ കേസ് പരിഗണിക്കും.