യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന് വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു ആദ്യം നാട്ടിലെത്തട്ടെയെന്നും എന്നിട്ട് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെയ് 30ന് തിരിച്ചെത്തും എന്ന് വിജയ് ബാബു അറിയിച്ചിരുന്നു.
പരാതിക്കാരിയുമായുള്ള വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതും ഹൈക്കോടതി പരിശോധിക്കും. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് നടിയുടെ സമ്മതപ്രകാരമായിരുന്നെന്നും, സിനിമയില്‍ മറ്റൊരു നടിക്ക് അവസരം നല്‍കിയതാണ് പീഡന പരാതിക്ക് കാരണമെന്നുമാണ് ഉപഹര്‍ജിയില്‍ നടന്റെ വാദം. നടി പലപ്പോഴായും തന്നില്‍ നിന്നും പണം വാങ്ങിയിരുന്നു എന്നും വിജയ് ബാബു ആരോപിക്കുന്നു.
സിനിമയില്‍ അവസരങ്ങള്‍ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് ഏപ്രില്‍ 22നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ കണ്ടെത്തുന്നതിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Content Highlight: hc to consider vijay babu’s anticipatory bail petition today