ഓക്സിജന്‍ ലഭിക്കാതെ രോഗി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി
വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി ഓക്സിജന്‍ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
67 വയസുള്ള രാജനാണ് ആശുപത്രിയിലേക്ക് പോകുന്ന വഴി ഓക്സിജന്‍ സിലണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ ഡിഎംഓയോട് ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഞാറാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.
പനിയെ തുടര്‍ന്ന് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയാണ് ഓക്സിജന്‍ ലഭിക്കാതെ മരണപ്പെടുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
Content Highlights – Health Minister has asked for a report, Incident where the patient died due to lack of oxygen