കനത്ത മഴയും മൂടല് മഞ്ഞും: കരിപ്പൂരില് ഇറങ്ങേണ്ട വിമാനങ്ങള് വഴിതിരിച്ച് വിടുന്നു
Posted On May 14, 2024
0
195 Views

കനത്ത മഴയും മൂടല് മഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തില് ഇറങ്ങേണ്ട വിമാനങ്ങള് വഴിതിരിച്ച് വിടുന്നു. നെടുമ്ബാശ്ശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്ബത്തൂരിലേക്കുമാണ് വിമാനങ്ങള് വഴിതിരിച്ച് വിടുന്നത്. ഇതുവരെ നാല് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.
ദുബായില്നിന്നും ദമാമില്നിന്നും വന്ന വിമാനങ്ങളാണ് കോയമ്ബത്തൂരിലേക്ക് അയച്ചത്. ഒരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലേക്കും വഴിതിരിച്ചു വിട്ടിട്ടുണ്ട്.
ദോഹയിലേക്ക് ബഹറിനിലേക്കും പുറപ്പെടേണ്ട രണ്ട് വിമാനങ്ങള് വൈകുന്നുണ്ട്.