ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാരിന് പരിമിതിയുണ്ട്: എം.വി.ഗോവിന്ദൻ
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ജസ്റ്റീസ് ഹേമ സർക്കാരിനോട് ആവശ്യപ്പെട്ടത് കൊണ്ടാണ് ചില ഭാഗങ്ങള്‍ ഒഴിവാക്കി പ്രസിദ്ധീകരിച്ചതെന്നും മൊഴികളുടെ രഹസ്യാത്മകത സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സിനിമാരംഗത്ത് ഉയർന്നുവന്ന പരാതികളില്‍ പലർക്കെതിരെയും നേരത്തെയും കേസെടുത്തിട്ടുണ്ട്. ഒരു കേസില്‍ പ്രമുഖ നടൻ ജയിലില്‍ കിടന്നിട്ടുണ്ട്. മലയാള സിനിമയെ സംരക്ഷിക്കുക എന്നാണ് സർക്കാർ തീരുമാനം. സർക്കാരിന് പരിമിതിയുണ്ട്. വിവരവകാശ കമ്മീഷൻ നിർദേശിച്ചതിലും കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടതെന്ന ആരോപണം ഉയർന്നതോടെയാണ് വിശദീകരണവുമായി പാർട്ടി സെക്രട്ടറി രംഗത്ത് എത്തിയത്.