നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നൽകി ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി സമയം
അനുവദിച്ച് ഹൈക്കോടതി. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ജൂലൈ 15 വരെ
ക്രൈംബ്രാഞ്ചിന് സമയം അനുവദിച്ചിരിക്കുന്നത്.
അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് മൂന്ന് മാസം സമയം വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത തെളിവുകള്‍ വിശദമായി പരിശോധിക്കാനാണ് സമയം നീട്ടി ചോദിച്ചതെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.
ക്രൈബ്രാഞ്ചിനൊപ്പം അതിജീവിതയും കക്ഷി ചേര്‍ന്നാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ആശങ്കയുണ്ടെന്നും
ദ്യശ്യം ലീക്ക് ആകുമോ എന്ന ഭയം ഉള്ളതായും അതിജീവത കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ വിചാരണ നീട്ടി കൊണ്ടുപോകാനുള്ള പ്രോക്യൂഷന്റെ ശ്രമമാണെന്നും
കൂടുതല്‍ സമയം നല്‍കരുതെന്നും പ്രതിഭാഗം വാദിച്ചു.
Content Highlights – Case of Assault on Actress, Kerala High Court, Crime Branch,