എം എന്‍ കാരശ്ശേിക്ക് വാഹനാപകടത്തില്‍ പരിക്ക്
Posted On June 3, 2022
0
77 Views

പ്രൊഫ.എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. കാരശ്ശേരി സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടാണ് അപകടം. കോഴിക്കോട് ചാത്തമംഗലത്തു വെച്ച് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. കാരശ്ശേരിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
Content Highlight: M N Karassery, Kozhikode, Auto