വിഴിഞ്ഞം തുറമുഖം നിര്‍മാണം തടസപ്പെടുത്തരുത്; പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണം; നിര്‍ദേശവുമായി ഹൈക്കോടതി
വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടുത്തരുതെന്ന നിര്‍ദേശം പുറപ്പെടുവിച്ച് ഹൈക്കോടതി. കൂടാതെ പ്രവര്‍ത്തനം നടക്കുന്ന പ്രദേശത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കാനും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
അദാനി ഗ്രൂപ്പും തുറമുഖ നിര്‍മാണം നടത്തുന്ന കരാര്‍ കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായത്. കരാര്‍ കമ്പനികള്‍ക്കും അവരുടെ തൊഴിലാളികള്‍ക്കും പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശം.
തുറമുഖ നിര്‍മാണത്തിന് സുരക്ഷയൊരുക്കുന്നതില്‍ പൊലീസിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.
Content Highlights – High Court, Vizhinjam port