ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; ദിലീപിന് ഹൈക്കോടതി നോട്ടീസ്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈബ്രാഞ്ച് നല്കിയ ഹര്‍ജിയില്‍ പ്രതി ദീലീപിന് ഹൈക്കോടതി നോട്ടീസ്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
പ്രതി തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിനു തെളിവുകള്‍ ഉണ്ടായിട്ടും വിചാരണക്കോടതി ഈക്കാര്യം പരിഗണനയില്‍ എടുത്തില്ലെന്നാണ് അപ്പീലില്‍ വാദിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ 84 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം 2017 ഒക്ടോബറിലാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്. ജൂണ്‍ 28-ാം തീയതിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഇതിനു ശേഷമാണ് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Content Highlights – Actress assault case, High Court send notice to accused Dileep