‘വിഷജന്തുക്കള്‍ ഇനിയും ഉണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം’: ഗള്‍ഫിലെ നഴ്സുമാരെ അധിക്ഷേപിച്ച പ്രവാസിയെ വിമര്‍ശിച്ച് ഖത്തറിലെ മലയാളി നഴ്സ്
ഹിന്ദു മഹാസമ്മേളനത്തില്‍ ഗള്‍ഫിലെ നഴ്സുമാരെ അധിക്ഷേപിച്ച പ്രവാസിയെ വിമര്‍ശിച്ച് ഖത്തറിലെ മലയാളി നഴ്സ്. മത പരിവര്‍ത്തനത്തിനും ലൈംഗികാവശ്യത്തിനും വേണ്ടിയാണ് നഴ്സുമാരെ ഗള്‍ഫ് രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്നത് എന്ന ദുര്‍ഗദാസ് ഹിന്ദു മഹാ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് 12 വര്‍ഷമായി ഖത്തറില്‍ നഴ്സായി ജോലി ചെയുന്ന സ്മിത ദീപു.
ഫേസ്ബുക് പോസ്റ്റിലൂടെയാണ് സ്മിതയുടെ പ്രതികരണം. ഇത്രയും വലിയ മഹാമാരി വന്ന് ലോകം മൊത്തം കുലുങ്ങിയിട്ടും നിങ്ങളെപ്പോലെയുള്ള വിഷ ജന്തുക്കള്‍ ഇനിയും ഉണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതമാണെന്ന് സ്മിത പോസ്റ്റില്‍ പറയുന്നത്. പോസ്റ്റ് നിലവില്‍ ഡിലിറ്റ് ചെയ്യപ്പെട്ടു.
സമാന തരത്തില്‍ പ്രതികരണങ്ങളുമായി നിരവധിപേര്‍ രംഗത്തെത്തി.
Content Highlight: NRI nurse against hatred statement issued in pro hindu congress.