തല്ല് കൊള്ളാൻ കൂലിക്ക് ആളെവെച്ച്, അടിച്ച് താഴെയിട്ട് ചവിട്ടിക്കൂട്ടി; മണവാളൻ കിക്ക് ബോക്സിങ്ങിൽ സ്റ്റേറ്റ് ചാമ്പ്യനായ കഥ
യൂട്യൂബർ മണവാളൻ എന്ന ആളെ സോഷ്യൽ മീഡിയയിൽ മിക്കവർക്കും പരിചയമുണ്ടാകും. മുഹമ്മദ് ഷഹീൻ ഷാ എന്നാണ് പേര്. പുളിക്കാരൻ തന്നെ സ്വയം മണവാളൻ എന്നൊക്കെ വിളിക്കുന്നതാണ്.
നേരത്തെ ഇയാളുടെ മുടി മുറിച്ച ഒരു സംഭവം ഉണ്ടായിരുന്നു. സാധാരണ ബാർബർമാരല്ല ഇയാളുടെ മുടി വെട്ടിയത്. ജയിൽ ഉദ്യോഗസ്ഥരാണ് മുടി വെട്ടിയത്. തൃശൂർ കേരള വർമ്മ കോളേജിലെ വിദ്യാർത്ഥികളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഷഹീൻ ഷാ എന്ന മണവാളനെ അറസ്റ്റ് ചെയ്തത്. അന്ന് മകനെ കണ്ടാൽ തിരിച്ചറിയാത്ത തരത്തിൽ, മുടിയും താടിയും മുറിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി ഉണ്ടായിരുന്നത്.
ഏതാണ്ട് പത്ത് മാസത്തോളം ഒളിവിലായിരുന്ന ഇയാളെ കുടകിൽ നിന്നാണ് തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയിലിൽ കയറാൻ നേരം ജയിലിന് മുൻപിൽ നിന്ന് റീൽസ് ചിത്രീകരിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിൽ എത്തിയ ശേഷം അധികൃതർ മുടി മുറിച്ച് കളഞ്ഞത്. സംഭവത്തിന് പിന്നാലെ മാനസീകാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ മാനസീകാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു.
സിനിമയിൽ അഭിനയിക്കാനുണ്ടെന്നും വിവാഹം കഴിക്കാനിരിക്കുകയാണെന്നും അതുകൊണ്ട് മുടി മുറിക്കുന്നതിൽ ഇളവ് വേണമെന്നും പ്രത്യേക അപേക്ഷ സമർപ്പിക്കാൻ അവസരം നൽകണമെന്നും മണവാളൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ മുടിയെടുത്ത് കളയുകയായിരുന്നു. ഇതിലും വലിയ വിഐപികൾ മുടി മുറിക്കുന്ന സ്ഥലമാണ് ജയിൽ. പിന്നെ ഈ മൂന്നാംകിട യൂട്യൂബർ മണവാളനെ അവർ ഒഴിവാക്കേണ്ട കാര്യമില്ലല്ലോ. ജയിലിൽ തടവുകാരെല്ലാം ഒരേപോലെയാണ്.
കഴിഞ്ഞ ഏപ്രിൽ 19 നാണ് കേരള വർമ്മ കോളേജിന് മുൻപിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത രണ്ട് വിദ്യാർത്ഥികളെ കാറിടിപ്പിച്ച് കൊല്ലാൻ ഈ മണവാളൻ ശ്രമിച്ചത്.
അങ്ങനെയുള്ള മണവാളനാണ് ഇപ്പോൾ കിക് ബോക്സിങ്ങിൽ സ്റ്റേറ്റ് ചാമ്പ്യൻ ആളായെന്നു പറഞ്ഞ് ഫോട്ടോയും വീഡിയോയും ഇട്ടിരിക്കുന്നത്.
ഏതോ ഒരു സാധു യുവാവിനെ ഒരു ഷോട്സ് ഒക്കെ ഇടീപ്പിച്ച് റിങ്ങിൽ നിർത്തിയിരിക്കുന്നത് കാണാം. വളരെ ദയനീയമായി ആ പയ്യൻ ചുറ്റിലും നോക്കുന്നുണ്ട്. പിന്നെ ഈ പറഞ്ഞ മണവാളൻ എന്ന ഐറ്റം ആ ചെക്കനെ കേറി തല്ലുകയാണ്. ബോക്സിംഗോ കിക്ക് ബോക്സിംഗോ ഒന്നുമല്ല. ചവിട്ടും ഇടിയും. അനഗ്നെ രണ്ടാളും നിലത്ത് കിടന്ന് കെട്ടി മറിയുന്നു. മതിയെടാ കൊല്ലണ്ടാ എന്നൊക്കെ മണവാളന്റെ കൂട്ടുകാർ വിളിച്ച് പറയുന്നു. അങ്ങനെ ഇടി നിർത്തി മണവാളൻ ചാമ്പ്യനായി മാറുന്നു.
മണവാളൻ എതിരാളിയായി ഏതോ പണിസ്ഥലത്ത് നിന്നും ബംഗാളിയെ കൊണ്ടുവന്നതാണെന്നും പറയുന്നുണ്ട്. എന്താണ് ഈ പരിപാടി എന്നറിയാത്ത ഒരു പാവത്തിനെ ബിരിയാണിയും ആയിരം രൂപയും കൊടുത്ത് നിർത്തിയതാകാനേ സാധ്യതയുള്ളൂ.
മണവാളൻ ചാടി ചവിട്ടുന്നു. അഡാൻസ് കാശ് വാങ്ങിയത് കൊണ്ട് ആ പാവം ഒരടിയും മിസ് ആകാതെ എട്ടു വാങ്ങുന്നുമുണ്ട്. ഈ വക പറ്റിഷോ നടത്തുന്നവനും ഫാൻസുണ്ട് എന്നതാണ് അത്ഭുതം. എന്തായാലും സ്റ്റേറ്റ് ചാമ്പ്യനായ മണവാളനെ ചിലർ ഇപ്പോൾ വെല്ലുവിളിച്ചിട്ടുണ്ട്. ബോക്സിങ് എന്താണെന്ന് പോലും അറിയാത്ത ഒരുത്തനെ ഇടിച്ച് വീഴ്ത്തി ആളാവാതെ ആണുങ്ങളാട് മുട്ടാൻ വാ എന്നാണ് മണവാളനെ അവർ വെല്ലുവിളിക്കുന്നത്. ബോക്സിങ് സ്റ്റേറ്റ് ചാമ്പ്യൻ അഫ്സൽ അടക്കമുള്ളവർ ഇങ്ങനെ വെല്ലുവിളിക്കുന്നുണ്ട്.
മണവാളൻ ആ വെല്ലുവിളി സ്വീകരിക്കുമോ എന്നത് കണ്ടറിയണം. അവരുടെ മുന്നിൽ എങ്ങാനും പെട്ട് പോയാൽ സ്റ്റേറ്റ് ചാമ്പ്യനെ അവർ ഒരു പരുവത്തിലാക്കി വിടും എന്നത് ഉറപ്പാണ്. എന്നാൽ അൽപ്പം ബുദ്ധിക്കുറവ് ഉള്ളത് കൊണ്ട് മണവാളൻ ഈ വെല്ലുവിളി സ്വീകരിക്കാനും സാധ്യതയുണ്ട്. മണവാളന്റെ അവസാനത്തെ ആ ഫൈറ്റ് കാണുവാൻ കാത്തിരിക്കുകയാണ് മണവാളൻ ഫാൻസ് ആൻഡ് കമ്പനി.













