‘സ്വപ്നയുടെ രഹസ്യമൊഴിയിൽ HRDS ന് പങ്കില്ല, സുരക്ഷയൊരുക്കിയത് ജീവനക്കാരി എന്ന നിലയിൽ’ നിലപാട് വ്യക്തമാക്കി അജി കൃഷ്ണൻ
സ്വർണക്കടത്ത് കേസിൽ ഇരയാക്കപ്പെട്ട സ്വപ്നസുരേഷിനെ സംരക്ഷിക്കേണ്ട ചുമതല എച്ച് ആർ ഡി എസിന് ഉണ്ടെന്ന് സെക്രട്ടറി അജി കൃഷ്ണൻ. എച്ട് ആർ ഡി എസിന്റെ സംഘപരിവാർ ബന്ധം സമ്മതിച്ച അദ്ദേഹം പ്രവർത്തനങ്ങൾ സുതാര്യമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. ബിലീവേഴ്സ് ചർച്ചിന്റെ കോടികൾ വരുന്ന വിദേശ ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഷാജ് കിരൺ കഴിഞ്ഞ മാസം പാലക്കാട്ടെ ഓഫീസിൽ എത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ എച്ച് ആർ ഡി എസ് ആണെന്ന ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് അജി കൃഷ്ണന്റെ വെളിപ്പെടുത്തൽ. സ്വപ്നയുടെ രഹസ്യമൊഴിയുടെ കാര്യത്തിലോ അഭിഭാഷകനെ നിയമിച്ചതിലോ ഒരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാരി എന്ന നിലയിൽ സ്വപ്ന സുരേഷിന് പിന്തുണ ഉറപ്പാക്കുമെന്നും അജി കൃഷ്ണൻ ആരോപിച്ചു.
സ്ഥാപനത്തിനെതിരെ നിലവിൽ ഉയരുന്ന പരാതിയിൽ കഴമ്പില്ലെന്നും സ്വപ്നയെ സഹായിക്കുന്നതിന്റ പ്രതികാരമാണ് സർക്കാർ നടപടികളെന്നും അദ്ദേഹം പറഞ്ഞു. എന്ത് സംഭവിച്ചാണ് സ്വപ്നയോടൊപ്പം ഉറച്ചു നിൽക്കാനാണ് എച്ച് ആർ ഡി എസ് തീരുമാനമെന്നും സ്വപ്നക്ക് ഏർപ്പാടാക്കിയ സുരക്ഷയിൽ നിന്ന് പിന്നാക്കം പോവില്ലെന്നും അജി കൃഷ്ണൻ പറഞ്ഞു.
Content highlights: HRDS support Swapna Suresh security