ശബരിമലയില്‍ വൻ തിരക്ക്; തീര്‍ത്ഥാടകരുടെ നിര നീലിമല വരെ നീണ്ടു
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വൻ തിരക്ക്. ക്യൂ നീലിമല വരെ നീണ്ടു. പമ്ബയില്‍ നിന്ന് മണിക്കൂറുകള്‍ ഇടവിട്ടാണ് തീര്‍ത്ഥാടകരെ കയറ്റിവിടുന്നത്.
നിലക്കല്‍ ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എരുമേലി ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങളില്‍ ഭക്തരെ വലിയ രീതിയില്‍ തടഞ്ഞതാണ് തിരക്കിനിടയാക്കിയിരിക്കുന്നത്.
വലിയ നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് തീര്‍ത്ഥാടകരെ കടത്തിവിട്ടിരുന്നത്. തുടര്‍ന്ന് ആളുകള്‍ റോഡ് മാര്‍ഗം വരാതെ കാനനപാത വഴി വന്നു തുടങ്ങി. ഇതാണ് നിലവിലെ തിരക്കിന്റെ കാരണം. കൂടാതെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. പത്തു മണിവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് 92,950 ആളുകള്‍ പതിനെട്ടാംപടി വഴി ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.