ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കോട്ടയം, ഇടുക്കി, തിരുവനന്തപുരം കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം, ശ്രീറാം വെങ്കിട്ടരാമൻ ധനവകുപ്പ് ജോയിന്റ് സെക്രട്ടറി
മൂന്ന് ജില്ലാ കളക്ടർമാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. കോട്ടയം, ഇടുക്കി, തിരുവനന്തപുരം കളക്ടർമാരെയാണ് മാറ്റിയത്.
ഐടി മിഷൻ ഡയറക്ടറായ അനു കുമാരിയെ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിച്ചു. നിലവിലെ തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കി. കോട്ടയം കളക്ടർ വി.വിഘ്നേശ്വരിയെ ഇടുക്കിയിലേക്കും ഇടുക്കി കളക്ടർ ഷീബാ ജോർജിനെ റവന്യൂവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായും നിയമിച്ചു.
ജോണ്‍ വി.സാമുവലാണ് പുതിയ കോട്ടയം കളക്ടർ. ഷീബാ ജോര്‍ജും അനുകുമാരിയും നിലവില്‍ വഹിക്കുന്ന അധികചുമതലകള്‍ തുടരും. സപ്ലൈകോയില്‍ നിന്ന് മാറ്റിയ ശേഷം നിയമനം നല്‍കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.