നായാട്ടിനിടിയിൽ അബദ്ധത്തിൽ വെടിയേറ്റ ആദിവാസി യുവാവ് മരിച്ചു; പ്രതികൾ പിടിയിൽ

ഉടുമ്പൻചോലയിൽ നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ പ്രതികൾ പിടിയിൽ. ഇരുപതേക്കർകുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. ബൈസൺവാലി ഒറ്റമരം കാടിനുള്ളിൽ നിന്നാണ് ഒരാഴ്ച പഴക്കമുള്ള മൃതദേഹം ലഭിച്ചത്. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.
ഇടുക്കിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കാടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്.
നായാട്ടിനിടെ മഹേന്ദ്രന് അബദ്ധത്തില്‍ വെടിയേറ്റു മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പോതമേടിനും ഒറ്റമരത്തിനും ഇടയിലുള്ള വനമേഖലയില്‍നിന്നാണ് മഹേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.
ജൂണ്‍ 27-നാണ് മഹേന്ദ്രനെ കാണാതാകുന്നത്. മഹേന്ദ്രന് ഉള്‍പ്പെടുന്ന സംഘം പോതമേട് മേഖലയിലേക്ക് നായാട്ടിനാണ് പോയത്. അവിടെവെച്ച് അബദ്ധത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ മൃതദേഹം അവിടെത്തന്നെ കുഴിച്ചിട്ടു. മഹേന്ദ്രനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ രാജാക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, പ്രതികളെന്ന് സംശയിക്കുന്ന കുഞ്ചിത്തണ്ണി സ്വദേശികള്‍ സ്റ്റേഷനില്‍ ഹാജരായി മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു.
Content Highlight: Idukki, Udumbanchola, Tribal Youth, Scheduled Tribes, Hunting