ഇനി സർക്കാർ സർവീസിൽ പ്രവേശിക്കണമെങ്കിൽ മലയാളം അറിയണം; ഉത്തരവ് പുറത്തിറക്കി
Posted On August 20, 2022
0
466 Views

സർക്കാർ സർവീസിൽ പ്രവേശിക്കണമെങ്കിൽ മലയാളം അറിഞ്ഞിരിക്കണമെന്ന ഉത്തരവ് കേരളം പുറത്തിറക്കി. മലയാളം പഠിക്കാത്തവർ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ പാസാകണം.
പത്താംക്ലാസ്, പ്ലസ് ടു, ഡിഗ്രി ക്ലാസുകളിൽ ഏതെങ്കിലും ഒരു തലത്തിൽ മലയാളം ഒരു ഭാഷയായി പഠിക്കാത്തവർക്കാണ് പരീക്ഷ നിർബന്ധമാക്കിയിരിക്കുന്നത്. സബോർഡിനേറ്റ് സർവീസ് റൂളിൽ ഈ വ്യവസ്ഥ കൂടി സർക്കാർ കൂട്ടിച്ചേർത്തു. 40 ശതമാനത്തിൽ കുറയാത്ത മാർക്കിൽ പാസായാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാനാവൂ.