എല്ലാ പീഡനകേസുകളിലും സ്ത്രീകൾക്കെതിരേ നിൽക്കുന്ന രാഹുൽ ഈശ്വറിനെ പിന്തുണച്ച് ഡാൻസർ സത്യഭാമ; ജീവൻ പോകുന്നത് വരെ മാങ്കൂട്ടത്തിലിനും രാഹുൽ ഈശ്വറിനും ഒപ്പം നിൽക്കും
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പിന്തുണച്ച് വന്നിരിക്കുകയാണ് കലാമണ്ഡലം സത്യഭാമ. വ്യക്തമായ തെളിവ് ഇല്ലാതെ ഇത്രയും വലിയ വിഷയത്തിൽ രാഹുൽ ഈശ്വർ ഇടപെടില്ലാ എന്നാണ് ഡാൻസർ സത്യഭാമ പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സത്യഭാമയുടെ പ്രതികരണം.
ഒരുപാട് ശത്രുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടുപോലും എംഎൽഎയുടെ വിഷയത്തിൽ ഇത്രയും ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ വ്യക്തമായ കൈകൾ എംഎൽഎയുടെ സ്വന്തം പാർട്ടിയിൽ തന്നെ ഉണ്ടെന്നും സത്യഭാമയുടെ ആരോപണം.
വെട്ടുക്കിളികളെ പേടിച്ചെങ്കിലും ഇന്നലെ രാഹുലിന്റെ ഒരു post താൻ ഇട്ടിരുന്നു എന്നാണ് ഇന്നത്തെ പുതിയ പോസ്റ്റിൽ സത്യഭാമ പറയുന്നത്.
രണ്ട് രാഹുൽമാരും, അതായത് മാങ്കൂട്ടത്തിലും രാഹുൽ ഈശ്വറും തന്നോട് വ്യക്തിപരമായി ഒരു മോശപ്പെട്ടരീതിയിലും പെരുമാറിയിട്ടില്ല. മാത്രവുമല്ല ഒരു പ്രശ്നം വന്ന സമയത്ത് അവരെ കൊണ്ട് പറ്റുന്ന അതുകൊണ്ട് ജീവൻ പോയാലും ഇ രണ്ടു പേരെയും താൻ സപ്പോർട്ട് ചെയ്യുമെന്ന് തന്നെയാണ് ഡാൻസർ സത്യഭാമ പറയുന്നത്.
രാഹുൽ ഈശ്വർ നെ എനിക്ക് നേരിൽ പരിചയമില്ലെങ്കിലും, രാഹുലിന്റെ വൈഫായ e ദീപ എന്റെ ഡാൻസ് അക്കാദമിയിലെ സ്റ്റുഡന്റ് ആയിരുന്നു. ചില കുട്ടികൾ നൃത്തം ചെയ്യുന്നത് കാണാൻ തന്നെ ഭയങ്കര ഭംഗിയായിരിക്കും. താളം, ലയം, അഭിനയം എല്ലാം ഒത്തുവരുമ്പോളാണ് ഏതൊരു ഗുരുവിനും ആ ഒരു ഫീൽ l കിട്ടുന്നത്. ദീപ അതുപോലൊരു കുട്ടിയാണ്.
ഇന്ന് സോഷ്യൽമീഡിയ ഓപ്പൺ ചെയ്താൽ രാഹുലാണ് മൊത്തത്തിൽ. ആ പയ്യൻ വ്യക്തമായ തെളിവുകൾ ഇല്ലാതെ ഒരുകാരണവശാലും ഇത്രയും വലിയ ഒരു പ്രശ്നത്തിൽ ഇടപെടില്ല. ഇതാണ് ഡാൻസർ സത്യഭാമയുടെ ആദ്യ പോസ്റ്റ്.
കോടതിയിൽ പരിഗണനയിൽ ഇരിക്കുന്ന കേസിലെ ഇരയെ കള്ളി എന്ന് പല തവണ വിളിച്ച ആളാണ് രാഹുൽ ഈശ്വർ എന്ന ഫ്രോഡ്. 2017 പകുതി വരെ കേരളത്തിൽ നിരന്തരം മത വർഗീയ വിഷം തുപ്പിയ ആളാണ് രാഹുൽ. കടുത്ത സംഘപരിവാർ ടീമുകൾപോലും രാഹു ഈഷ്വറിന് താഴെ ആയിരുന്നു.
പിന്നീട് ഇദ്ദേഹം നിലപാടുകൾ ചെറുതായി മാറ്റിത്തുടങ്ങി. അതോടെ രാഹുൽ ഈശ്വറിന്റെ ഫാൻസും മാറിത്തുടങ്ങി. ആദ്യം സംഘ് പരിവാർ അണികൾ ആയിരുന്നു രാഹുൽ ഫാൻസ് എങ്കിൽ, ഇപ്പോളത് മുസ്ലിം ലീഗ്, കോൺഗ്രസ് അനുഭാവികളാണ്.
എവിടെ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടാലും അവർക്ക് എതിരെ നിലപാട് എടുത്ത് പുരുഷന്മാരുടെ കയ്യടി നേടുക എന്ന തരം താഴ്ന്ന നിലപാടാണ് ഇയാൾക്കുള്ളത്. ബസിൽ അടുത്ത സീറ്റിലിരുന്ന സ്ത്രീയെ നോക്കി സ്വയം ഭോഗം ചെയ്തവനെ പരസ്യമായി പിന്തുണച്ച് കൊണ്ട് വന്ന രാഹുലിനെ ആരും പെട്ടെന്ന് മറക്കില്ല.
പിന്നീട് ഇതേ പ്രതി ഇതേ കുറ്റകൃത്യം ചെയ്തപ്പോൾ രാഹുലും നിലപാട് മാറ്റിപ്പറഞ്ഞു.
സിനിമാ നടിയെ കാറിൽ അതിക്രമിച്ച് കയറി ക്രൂരമായി പീഡനം നടത്തിയപ്പോൾ, പ്രതികൾക്ക് വേണ്ടി സംസാരിച്ചവനാണ് രാഹുൽ ഈശ്വർ. വീണ്ടും മറ്റൊരു നടിക്ക് നേരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയ ജ്വല്ലറി മുതലാളിയെ ആദ്യം പിന്തുണച്ചു കൊണ്ട് വന്ന ആളാണ് ഇദ്ദേഹം. പിന്നീട് കോടതി നടപടികളെ പേടിച് മാറ്റിപറയുകയും ചെയ്തു.
അതുകൊണ്ട് ഡാൻസർ സത്യഭാമയുടെ കുടുംബത്തിലെ സ്ത്രീകൾക്ക് നേരെ എന്നെങ്കിലും എവിടെയെങ്കിലും വച്ച് എന്തെങ്കിലും ഒരു അക്രമം നടന്നാൽ ഇവൻ അവർക്ക് എതിരായിട്ടാകും നിൽക്കുക. അപ്പോളും നിങ്ങൾ ഇവനെ പിന്തുണച്ച് കൊണ്ടേയിരിക്കണം.
രാഹുൽ ഈശ്വറിൻ്റെ ഭാര്യ ദീപ വളരെ ഭംഗിയായി താള ലയത്തോടെ നൃത്തം ചെയ്യുന്നതു കൊണ്ട് രാഹുൽ ചെയ്തത് തെറ്റാവില്ല എന്നാണ് ഡാൻസ് സത്യഭാമയുടെ കണ്ടുപിടിത്തം. നാട്ടിൽ നടക്കുന്ന സകല വൃത്തികേടുകളുടെയും മോശപ്പെട്ട ഭാഗത്ത് നിൽക്കുന്ന ആളാണ് രാഹുൽ ഈശ്വർ. അത് വഴി ഉള്ള നെഗറ്റീവ് പബ്ലിസിറ്റി ആണ് അയാൾക്ക് വേണ്ടത്.
ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കണ്ട കാര്യം കൂടെ കൃത്യമായിട്ട് തോന്നി. സ്വന്തമായി വാർത്താ ചാനൽ ഇല്ലാത്ത ഷാജൻ സ്കറിയ ആൺ രാഹുൽ ഈശ്വർ. അല്ലെങ്കിൽ ടിവിയിൽ ചർച്ചക്ക് ആരും വിളിക്കാത്ത രാഹുൽ ഈശ്വർ ആണ് ഷാജൻ സ്കറിയ. ഒട്ടും നീതിയും ന്യായവും ഇല്ലാത്ത പക്ഷത്തേ ഇവരൊക്കെ നിൽക്കൂ.
ഇപ്പോൾ അറസ്റ്റിൽ ആയപ്പോളും കൈവീശിക്കാണിച്ച് ഒരു ധീരയോദ്ധാവിനെ പോലെ ഇയാൾ പോലീസ് ജീപ്പിൽ കയറി പോയിട്ടുണ്ട്.











