വിമാനത്തിനുള്ളിലെ പ്രതിഷേധം; എയ്ഡഡ് സ്കൂൾ അധ്യാപകനായ ഫർസീൻ മജീദിനെതിരെ വകുപ്പുതല അന്വേഷണമെന്ന് വിദ്യാഭ്യാസമന്ത്രി
മുഖ്യമന്ത്രിക്ക് നേരേ വിമാനത്തിനുള്ളിൽ വെച്ച് പ്രതിഷേധമുയർത്താൻ ശ്രമിച്ച അധ്യാപകന് ഫര്സിന് മജീദിനെതിരെ വകുപ്പുതല അന്വേഷണം. ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. മട്ടന്നൂര്‍ എയ്ഡഡ് യുപി സ്കൂള്‍ അധ്യാപകനാണ് ഫര്സിന് മജീദ്.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് അധ്യാപകനായ ഫര്സിന്. പ്രതിഷേധിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാറും ഫര്സിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പ്രതിഷേധക്കാരെ തള്ളിമാറ്റിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
അതേസമയം വിമാനത്തിനുള്ളിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിയിൽ സംസ്ഥാനമൊട്ടാകെ സിപിഐ എം പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധ പ്രകടനങ്ങൾ പലയിടത്തും അക്രമാസക്തമായിടുണ്ട്. കെപിസിസി ആസ്ഥാനത്തിന് നേരേയും ആക്രമണമുണ്ടായി.