തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാല് പേർ ആശുപത്രിയിൽ
തിരുവനന്തപുരം കല്ലറയില്‍ മീൻ കഴിച്ച ഒരു കുടുംബത്തിലെ നാല് പേര് ആശുപത്രിയിലായി.
പഴയചന്തയില്നിന്നു വാങ്ങിയ മത്സ്യം കഴിച്ചു ദേഹാസ്വാസ്ഥ്യം വന്നതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്ന് പരാതിയുണ്ട്. തുടർന്ന് നാട്ടുകാർ കലക്ടറെയും വിവരമറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം പഴയ ചന്തയിൽ നിന്നും വാങ്ങിച്ച മീൻ കറി വെച്ച് കഴിച്ച ശേഷം ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്.രാത്രിയോടെ ബിജുവിന്റെ ഭാര്യക്കും വയറുവേദന അനുഭവപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകള്‍ക്കും വയറുവേദന അനുഭവപ്പെട്ടു.ഇതിന് പിന്നാലെ നാല് പേര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു.
അതിനിടെ ശനിയാഴ്ച വൈകുന്നേരം ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന് മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് ചൂര മീനില്‍ നിന്ന് പുഴുവിനെ ലഭിച്ചരുന്നു . തുടര്‍ന്ന് കളക്ടറേറ്റില്‍ പരാതിപ്പെടുകയായിരുന്നു. വെഞ്ഞാറംമൂട് പോലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
Content Highlight – Food poisoning in Thiruvananthapuram; Four members of a family were hospitalized