മണ്ണാർകാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവം; സഹോദരൻ അറസ്റ്റിൽ

മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുന്‍പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്. ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ആക്രി പെറുക്കാൻ എത്തിയ ആൾ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി മൊഴി നൽകിയത്.
സംശയം തോന്നിയ പോലീസ് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ സഹോദരനാണ് പീഡിപ്പിച്ചത് എന്ന വിവരം അറിയാൻ സാധിച്ചു. തുടർന്ന് സഹോദരനായ 16 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി പ്രായപൂർത്തിയാകാത്തതിനാൽ കോടതി ഇയാളെ ജുവനൈൽ ഹോമിലേക്ക് അയച്ചു.