യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ എന്‍ എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ കപ്പല്‍ നാവിക സേനയ്ക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി സമര്‍പ്പിച്ചു. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികള്‍ക്കു കവചമായി വിക്രാന്ത് വരുന്നതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാവിക ശക്തി കേന്ദ്രമാകും.
ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമമാണ് ഐഎന്‍എസ് വിക്രാന്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളതീരത്ത് ഓരോ ഭാരതീയനും ഇന്ന് പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശീയ വിമാനവാഹിനി നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, റഷ്യ, ബ്രിട്ടണ്, ചൈന ഫ്രാന്‍സ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
Content Highlights – INS Vikrant was dedicated to the nation by Prime Minister