ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്പൂർണ വാണിജ്യ ബഹിരാകാശ വിക്ഷേപണ ദൗത്യം ഇന്ന്
ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്പൂർണ വാണിജ്യ ബഹിരാകാശ വിക്ഷേപണ ദൗത്യം ഇന്ന് വൈകിട്ട് ആറ് മണിക്ക് നടക്കും. പിഎസ്എൽവി സി 53 എന്ന വിക്ഷേപണ വാഹനത്തിൽ മൂന്ന് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരിക്കും സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷക ഉപഗ്രഹമായ DSEO, അടക്കം മൂന്ന് ഉപഗ്രഹങ്ങളുമായി വൈകുന്നേരം കൃത്യം ആറ് മണിക്ക് ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്ത വിക്ഷേപണ വാഹനമായ PSLV കുതിച്ചുയരുന്നത്. ഇതിനുള്ള കൗണ്ട് ഡൗൺ ഇന്നലെ വൈകുന്നേരം തുടങ്ങി.ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യമാണ് ഇന്ന് നടത്തുക. ബ്രസീലിന്റെ ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ആമസോണിയ വണ്ണിനെ കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചത്.