ചൂട് കൂടുതല്‍; അഭിഭാഷകര്‍ തല്ക്കാലം കറുത്ത ഗൗണ്‍ ധരിക്കേണ്ടെന്ന് കോടതി
സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളില്‍ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം.മെയ് 31 വരെ ഇതു തുടരും.
കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല. ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗണ്‍ നിർബന്ധമില്ലെന്നും ഫുള്‍ കോർട്ട് ചേർന്ന് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
വേനല്‍ക്കാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർച്ചതിനെ തുടർന്നാണ് ഫുള്‍ കോർട്ട് പ്രമേയം പാസ്സാക്കിയത്.