പുതുപ്പള്ളിയില്‍ ജെയ്ക് തന്നെ; സിപിഎം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചു; ഔദ്യോഗിക പ്രഖ്യാപനം നാളെ
പുതുപ്പള്ളിയില്‍ ത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി.തോമസ് മത്സരിക്കും. ഇത് മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളിയില്‍ മത്സരത്തിനിറങ്ങുന്നത്. ഇതു സംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമെടുത്തു. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.
2016ല്‍ ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച ജെയ്ക് 27092 വോട്ടിന് പരാജയപ്പെട്ടു. 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറയ്ക്കാൻ ജെയ്കിന് സാധിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ് ജെയ്ക്.
പുതുപ്പള്ളിയില്‍ നടക്കാന്‍ പോകുന്നത് രാഷ്ട്രീയ പോരാട്ടം തന്നെയായിരിക്കുമെന്ന് ജെയ്ക് സി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളിയില്‍ ഒരു പുണ്യാളന് മാത്രമാണുള്ളത്. അത് പുതുപള്ളിയിലെ വിശുദ്ധ ഗീവര്‍സ് മാത്രമാണ്. കമ്മ്യുണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുമാര്‍ക്കും ബിജെപിക്കാര്‍ക്കും അങ്ങനെയാണ്. അങ്ങനെയല്ല എന്ന് കോണ്‍ഗ്രസിന് പറയാന്‍ കഴിയുമോ? വ്യക്തിപരമായ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല എന്നും ജെയ്ക് പറഞ്ഞൂ.
പുതുപ്പള്ളിയിലെ ജനങ്ങള്‍ ഇടതുമുന്നണിക്കൊപ്പമാണെന്ന് എല്‍.ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് പറഞ്ഞു. സ്ഥനാര്‍ത്ഥി ജെയ്ക് തന്നെയാണോ എന്ന ചോദ്യത്തിന് അത് നിങ്ങള്‍ തന്നെ പറഞ്ഞുകഴിഞ്ഞല്ലോ എന്നായിരുന്നു മറുപടി. പറയേണ്ടവര്‍ തന്നെ അക്കാര്യം പ്രഖ്യാപിക്കുമെന്നും ഇ.പി ജയരാജന് പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിരുന്നു.