ധീരജിന്റെ മരണം ഇരന്നു വാങ്ങിയതെന്ന് ആവർത്തിച്ച് KPCC പ്രസിഡന്റ് കെ സുധാകരൻ
ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട ധീരജ് എന്ന വിദ്യാർഥിയുടെ മരണം ഇരന്നുവാങ്ങിയതെന്ന് ആവര്‍ത്തിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്. ധീരജിന്റെ കുടുംബത്തെ വേദനിപ്പിക്കാന്‍ വേണ്ടിയല്ല തന്റെ പരാമര്‍ശം. കേസിലെ പ്രതിയായ നിഖില്‍ പൈലിയെ കൊലപ്പെടുത്താന്‍ ശ്രമിക്കവേയാണ് ധീരജിന് കുത്തേറ്റത്. പ്രതികളെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
നിഖിൽ പൈലി ആരെയും കൊല്ലാൻ വേണ്ടിയല്ല വന്നത്. അങ്ങനെ പ്ലാൻ ചെയ്ത് വന്നവരാണെങ്കിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കില്ലായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചില്ലേ. എതാണ്ട് ഒന്ന് -രണ്ടര കിലോമീറ്റര്‍ അവന് ഓടിയില്ലേ? ഓടി അവന് ക്ഷീണിച്ച് വീണില്ലേ. ആ വീണിടത്ത് വെച്ചല്ലേ ധീരജിന് കുത്തേറ്റതെന്നും കെ സുധാകരൻ ചോദിച്ചു.
ധീരജിന്റെ മാതാപിതാക്കളെ പ്രതിസന്ധിയിലാക്കാൻ വേണ്ടിയല്ല ഇത്തരത്തിലുള്ള പരാമർശങ്ങൾ. എസ് എഫ് ഐയും എൽ ഡി എഫും ഉയർത്തുന്ന വാദഗതിയെ തെളിവുപയോഗിച്ച് എതിർക്കുക മാത്രമാണ് ചെയ്യുന്നത്.
Content Highlights: K Sudhakaran on Dheeraj Murder