പിണറായി വിജയന് ‘ഗ്ലോറിഫൈഡ് കൊടി സുനി’ മാത്രമെന്ന് കെ സുധാകരന്
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് ചില പ്രസ്താവനകള് നടത്തിയിരുന്നു. എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ സുധാകരന് എന്ന് പറഞ്ഞ പിണറായി വിജയന് ചില സംഭവങ്ങളും സൂചിപ്പിച്ചു. ഇതിന് മറുപടിയുമായിട്ടാണ് കെ സുധാകരന് രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിക്ക് സുധാകരന്റെ മറുപടി.
മഞ്ഞമുണ്ടും നീലഷർട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണന്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയൻ. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയൻ. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാർക്കാണ് അറിയാൻ കഴിയുക എന്നും കുറിപ്പിൽ സുധാകരന്റെ കുറിച്ച്.
വെട്ടേറ്റു പിടഞ്ഞ ബാബുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടുകാണില്ലന്നും സാമൂഹിക ഭ്രഷ്ട് കല്പിച്ച് ഒറ്റപ്പെടുത്തിയ ആ കുടുംബത്തിന് വേണ്ടി, അന്ന് ആ മൃതദേഹം അടക്കം ചെയ്യാൻ പോയത് കണ്ണൂരിലെ കോൺഗ്രസുകാരാണെന്നും കെ സുധാകരന് പറയുന്നു.
പിണറായി വിജയൻ, നിങ്ങളൊരു “ഗ്ലോറിഫൈഡ് കൊടി സുനി ” മാത്രമാണ് എന്ന് പറയുന്ന സുധാകരന്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി എന്ന് കുറ്റപ്പെടുത്തുകായും ചെയ്തു.
Content Highlight: Glorified Kodi Suni, K Sudhakaran, Pinarayi Vijayan