കെ സുരേന്ദ്രന് കാല്‍വഴുതി വീണ് പരുക്കേറ്റു; പരിപാടികള്‍ റദ്ദാക്കി
Posted On August 5, 2023
0
223 Views

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വീണ് പരുക്കേറ്റു. മംഗല്പാടി പഞ്ചായത്തിലെ ബൂത്തുതല സന്ദർ ശനത്തിനിടെ വഴുതി വീണാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ . അപകടത്തെ തുടർന്ന് അദ്ദേഹം ഇന്നത്തെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
ഇന്നലെ കാസര്‍കോട് ജില്ലയിലെ വോര്‍ക്കാടി പഞ്ചായത്തിലെ ബൂത്ത് നമ്പർ 37 ലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സുരേന്ദ്രന് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമുഖ വ്യക്തികള്‍, പഴയകാല പാർട്ടി പ്രവര്‍ത്തകര്‍ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച്ച.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025