ശബരിമല സര്‍വിസുമായി കര്‍ണാടക ആര്.ടി.സി
Posted On November 27, 2023
0
266 Views
ബംഗളൂരുവില്‍നിന്ന് തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലേക്ക് കര്‍ണാടക ആര്.ടി.സി സര്‍വിസ് ആരംഭിക്കുന്നു.
ഡിസംബര്‍ ഒന്നുമുതല്‍ ദിവസവും ഈ സര്‍വിസുണ്ടാകും. ബംഗളൂരുവില്‍നിന്ന് പമ്ബയിലെ നിലക്കല്‍ വരെയും തിരിച്ചുമാണ് വോള്‍വോ ബസ് സര്‍വിസ് നടത്തുക. ബംഗളൂരു ശാന്തിനഗര്‍ ബസ് സ്റ്റാൻഡില്ല്നിന്ന് ഉച്ചകക് 1.50 ന് പുറപ്പെടുന്ന ബസ് നിലക്കലില്‍ പിറ്റേന്ന് രാവിലെ 6.45ന് എത്തും. തിരിച്ച് നിലക്കലില്‍നിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന ബസ് ബംഗളൂരുവില്‍ പിറ്റേന്ന് രാവിലെ 10ന് എത്തിച്ചേരും












