കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം നേതാക്കള്‍ക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ പിആര്‍ അരവിന്ദാക്ഷന്റെ മൊഴി. സിപിഐഎം നേതാക്കള്‍ പണം കൈപ്പറ്റിയെന്ന് ഇഡിയ്ക്ക് അരവിന്ദാക്ഷന് മൊഴി നല്കി.
സതീഷ് കുമാറിന്റെ ജാമ്യപേക്ഷയില് വാദം കേള്‍ക്കുന്നതിനിടെ ഇഡി സമര്‍പ്പിച്ച മൊഴിയുടെ വിശദാശംങ്ങളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇപി ജയരാജനും പി സതീഷ് കുമാറിന് അടുത്തബന്ധമാണെന്നും 2016ല്‍ തിരുവനന്തപുരത്തും 2021ല്‍ കണ്ണൂരിലും സതീഷിനൊപ്പം ജയരാജനെ കണ്ടുവെന്നും മൊഴി. പി കെ ബിജുവും എസി മൊയ്തീനും പണം കൈപ്പറ്റിയെന്നും അരവിന്ദാക്ഷന്റെ മൊഴി. 2020ല്‍ പി കെ ബിജുവിന് അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും 2016ല്‍ എ സി മൊയ്തീന് രണ്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നും അരവിന്ദാക്ഷന്റെ മൊഴി.
സതീഷ് കുമാറിന്റെ സഹോദരന് ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയാണ് പണം നല്‍കിയതെന്നാണ് മൊഴി. മന്ത്രി രാധാകൃഷ്ണനുമായും എംകെ കണ്ണനുമായും സതീഷ് കുമാറിന് ബന്ധമുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്.