മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പു കൂടി ചുമത്തി
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പു കൂടി ചുമത്തി. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ വകുപ്പാണ് അധികമായി ചുമത്തിയത്. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആറ് പ്രതികളുള്ള കേസില്‍ സുരേന്ദ്രനാണ് മുഖ്യപ്രതി.
ബിഎസ്പി സ്ഥാനാര്ത്ഥായിയായിരുന്ന സുന്ദരയെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും നല്രിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ ജൂണിലാണ് തെരഞ്ഞെടുപ്പു കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ സുരേന്ദ്രനെതിരെ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിര്‍ദേശം അനുസരിച്ചാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പു കൂടി പോലീസ് ചുമത്തിയിരിക്കുന്നത്.
Content Highlights: K Surendran, BJP, Manjeswaram, Election, Bribery