കേരള സവാരി’ ; ഓൺലൈൻ ടാക്സി രംഗത്തേക്ക് കേരളവും

കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സേവനമായ ‘കേരള സവാരി’ ഉടന്‍ ആരംഭിക്കും. നഗരപരിധിയിലെ 500ലധികം ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി. തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന സേവനത്തിനായുള്ള ബുക്കിംഗ് ആപ്പും തയ്യാറാണ്. ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം.
‘സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര’ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലൂടെയാണ് സര്‍ക്കാര്‍ തുക നിശ്ചയിക്കുന്നത്. 8 ശതമാനം സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയായിരിക്കും നിരക്ക്. പോലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഡ്രൈവര്‍മാര്‍ മാത്രമാണ് ‘കേരള സവാരി’യുടെ ഭാഗമായിട്ടുള്ളത്.
സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളിലെ പോലെ തിരക്കിനെ ആശ്രയിച്ച് നിരക്കുകളില്‍ മാറ്റമുണ്ടാകില്ല. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി പിന്നീട് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആസൂത്രണ ബോര്‍ഡ്, ലീഗല്‍ മെട്രോളജി, ട്രാന്‍സ്പോര്‍ട്ട്, ഐടി, പോലീസ് വകുപ്പുകളുമായി സഹകരിച്ചാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
Content Highlights: Kerala Ride, Kerala , online taxi ,sector