മെട്രോയില്‍ സൗജന്യ വൈഫൈ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കെഎംആര്‍എല്‍
കൊച്ചി മെട്രോയില്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി സൗജന്യ വൈഫൈ സേവനം ഉടന്‍ നല്‍കുമെന്ന് കെഎംആര്‍എല്‍. പദ്ധതിയുടെ ഭാഗമായി സേവന ദാതാക്കളെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. കരാര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മൂന്ന് മാസത്തിനുള്ളില്‍ മെട്രോ ട്രെയിനുകളില്‍ വൈഫൈ സേവനം ലഭ്യമാകും.
ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് ഈ പദ്ധതി നടപ്പിലാക്കുക. കമ്പനിയിക്ക് സാമ്പത്തിക ബാധ്യതയില്ലാതെ മുഴുവന്‍ ചിലവും വൈഫൈ സേവന ദാതാക്കള്‍ വഹിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിക്കുക.
ആദ്യ ഘട്ടത്തില്‍ 4 ജി സേവനങ്ങളാണ് ലഭിക്കുക. തുടര്‍ന്ന് ഭാവിയില്‍ 5ജിയിലേക്ക് മാറും. സുരക്ഷ ഉറപ്പാക്കാന്‍ നിശ്ചിത വെബ്സൈറ്റ് പേജില്‍ ഒടിപി വഴി ലോഗിന്‍ ചെയ്താല്‍ മാത്രമേ വൈഫൈ സേവനം യാത്രക്കാര്‍ക്ക് ലഭ്യമാവുകയുള്ളൂ. ട്രെയിനുകള്‍ ഓടുന്ന സമയങ്ങളിലും നിര്‍ത്തിയിടുമ്പോഴും എല്ലാ കോച്ചുകളിലും ഡേറ്റ കണക്ടിവിറ്റി ലഭ്യമാകുന്ന തരത്തിലാണ് വൈഫൈ സേവനം നല്‍കുക.
Content Highlights – KMRL says free Wi-Fi will be effective soon in Metro