കൊട്ടാരക്കരയിൽ യുവ അഭിഭാഷക തൂങ്ങിമരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
കൊട്ടാരക്കരയിൽ യുവ അഭിഭാഷക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കടവൂർ സ്വദേശിയായ അഷ്ടമി അജിത്ത് കുമാർ (25) ആണ് മരിച്ചത്.
കൊട്ടാരക്കര കോടതിയിൽ അഭിഭാഷകയായ അഷ്ടമി കഴിഞ്ഞ ജനുവരി മുതലാണ് പ്രാക്ടീസ് ആരംഭിച്ചത്. സംഭവസമയത്ത് അഷ്ടമി വീട്ടിൽ തനിച്ചായിരുന്നു.
ഇന്നലെ വൈകുന്നേരം വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് അഷ്ടമിയെ കയറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനകം തന്നെ മരിച്ചിരുന്നു.
അഷ്ടമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഷ്ടമിയുടെ ഫോൺ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു.