പൂച്ചയുടെ കരച്ചിലിനൊപ്പം കുഞ്ഞിന്റെ കരച്ചിലും,കണ്ടെത്തിയത് ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ
കോട്ടയത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി തറയില്‍മുക്കിനു സമീപം വീടിനോട് ചേര്‍ന്നാണ് ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പൂച്ചയുടെ കരച്ചിലിനൊപ്പം കുട്ടിയുടെ കരച്ചില് കൂടി കേട്ട നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പെണ്‍കുഞ്ഞിനെ കണ്ടത്.ഒരു പൂച്ചയുടെ സമീപത്തു നിന്ന് കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിന് സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ് പൊലീസ്