ബാലുശ്ശേരിയിൽ ഡി വൈഎഫ് ഐ പ്രവർത്തകനെ മർദിച്ച സംഭവം; ഒരാൾ കൂടി കസ്റ്റഡിയിൽ
കോഴിക്കോട് ബാലുശ്ശേരിയിൽ ഡി വൈ എഫ് ഐ പ്രവര്ത്തകന് ജിഷ്ണുവിനെ മര്‍ദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മുസ്ലിം ലീഗ് പ്രവര്ത്തകന് സുബൈറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെയാണ് സുബൈർ പോലീസ് പിടിയിലായത്. ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെയും അറസ്റ്റ് ചെയ്ത് റിമാൻറിൽ വിട്ടിരുന്നു .ഡിവൈഎഫ്ഐ പ്രവര്ത്തകന് നജാഫ് ഫാരിസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് സാലി, റിയാസ്, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്ത്തകന് മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
കണ്ടാലറിയാവുന്ന ആളുകൾ ഉൾപ്പെടെ 29 പേരെയാണ് പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനെ 30 ഓളം പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് എഫ് ഐ ആറിൽ പറയുന്നത്.
പ്രദേശത്തെ എസ് ഡി പിഐ-മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് മർദിച്ചതെന്ന് ജിഷ്ണു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത നജാഫ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പറയുന്നത്.
Content Highlights: Balussery Dyfi Worker Attacked one more arrest