പേരാമ്പ്ര സംഘർഷം: ജാമ്യത്തിലിറങ്ങിയ പ്രതിയെ നോട്ടുമാലയിട്ട് സ്വീകരിച്ച് കോൺഗ്രസ് പ്രവർത്തകർ
പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘർഷത്തിനിടെ പൊലീസിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ പ്രതിയ കോൺഗ്രസ് പ്രവർത്തകർ നോട്ടുമാലയിട്ട് സ്വീകരിച്ചതായി പരാതി. കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം സെക്രട്ടറിയുമായ നസീർ വലിയപറമ്പിലിനെ നോട്ടുമാലയിട്ട് സ്വീകരിച്ചതിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണ് പേരാമ്പ്ര എസ്എച്ച്ഒയ്ക്ക് പരാതി നൽകിയത്.
ഇവിടെ കറൻസി നോട്ട് ദുരുപയോഗം ചെയ്തതായാണ് ഡിവൈഎഫ്ഐ വെള്ളിയൂര്‍ യൂണിറ്റ് കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നത്. ജാമ്യം ലഭിച്ച നസീര്‍ വലിയപറമ്പില്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഒക്ടോബര്‍ 31-നാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വെള്ളിയൂരില്‍ സ്വീകരണം നല്‍കിയത്.













