കെഎസ്ആർടിസി സ്ഥലംമാറ്റ ഉത്തരവുകൾ മരവിപ്പിച്ചു
Posted On August 2, 2023
0
380 Views

കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും സ്ഥലംമാറ്റ ഉത്തരവുകൾ മരവിപ്പിച്ചു. 15.07.2023-ല്‍ പുറപ്പെടുവിച്ച ഉത്തരവാണ് മരവിപ്പിച്ചിരിക്കുന്നത്. ഉത്തരവുകൾ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുവാനും തല്‍സ്ഥിതി തുടരുവാനും മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.
3,286 ഡ്രൈവർമാരെയും 2,803 കണ്ടക്ടർമാരെയും സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് മന്ത്രി ആന്റണി രാജുവിന്റെ നിർദേശപ്രകാരം മരവിപ്പിച്ചത്. ഉത്തരവിനെതിരെ യൂണിയനുകൾ ഉയർത്തിയ ആക്ഷേപങ്ങൾ പരിശോധിക്കാൻ മന്ത്രി നിർദേശിച്ചു.